ഭുവനേശ്വർ: ഓസ്ട്രേലിയ ഹോക്കി ലോകകപ്പ് സെമി ഫൈനലിൽ. സ്പെയിനിനെ മൂന്നിനെതിരേ നാലു ഗോളിനു കീഴടക്കിയാണ് ഓസ്ട്രേലിയയുടെ മുന്നേറ്റം. ജെറമി ഹെയ്വാഡിന്റെ ഇരട്ടഗോൾ മികവിലാണ് ഓസ്ട്രേലിയയുടെ കുതിപ്പ്. 33, 37 മിനിറ്റുകളിലായിരുന്നു ഹെയ്വാഡിന്റെ ഗോളുകൾ. ഫ്ളിൻ ഒജിൽവീ (30), ആരോണ്‍ സല്യൂവ്സ്കി എന്നിവരാണ് ജേതാക്കളുടെ മറ്റുഗോൾ സ്കോറർമാർ. ഓസ്ട്രേലിയയുടെ തുടർച്ചയായ 12-ാം ഹോക്കി ലോകകപ്പ് സെമി ഫൈനലാണിത്. മൂന്നുവട്ടം കിരീടവും നേടി.
ന്യൂസിലൻഡിനെ പരാജയപ്പെടുത്തി നിലവിലെ ജേതാക്കളായ ബെൽജിയവും സെമിയിലെത്തിയിട്ടുണ്ട്. 2-0 എന്ന സ്കോറിനായിരുന്നു ജേതാക്കളുടെ വിജയം.
Source link