Site icon onlinekeralanews.com

തലവേദനയ്‌ക്കൊപ്പം ഈ ലക്ഷണങ്ങളുണ്ടോ? ബ്രെയിൻ ട്യൂമറിന്റെ സൂചനകൾ അവഗണിക്കരുത്


.news-body p a {width: auto;float: none;}

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന രോഗമാണ് ബ്രെയിൻ ട്യൂമർ. തലച്ചോറിലെ കോശങ്ങൾ അനിയന്ത്രിതമായി വളരുന്ന അവസ്ഥയാണിത്. രോഗം തിരിച്ചറിയാൻ വൈകുന്നതനുസരിച്ച് മരണസാദ്ധ്യത വർദ്ധിക്കുന്നു. അതിനാൽ ശരീരം നൽകുന്ന സൂചനകൾ കൃത്യമായി തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

തുടർച്ചയായി ശക്തമായ തലവേദന അനുഭവപ്പെടുന്നത് ബ്രെയിൻ ട്യൂമറിന്റെ ലക്ഷണങ്ങളിൽ പ്രധാനമാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ തലയ്‌ക്ക് വലിയ രീതിയിൽ വേദന അനുഭവപ്പെടാറുണ്ടെങ്കിൽ പ്രത്യേകശ്രദ്ധ വേണം. കാഴ്‌ച മങ്ങിയതായി തോന്നുക, ഇരട്ടിയായി തോന്നുക തുടങ്ങിയ പ്രശ്‌നങ്ങളും രോഗത്തിന്റെ തുടക്ക സൂചനകളാകാം.

ഓർമ്മക്കുറവും പെരുമാറ്റത്തിലെ മാറ്റങ്ങളും ചിലരിൽ കാണപ്പെടുന്ന മറ്റൊരു ലക്ഷണമാണ്. ചെറിയ കാര്യങ്ങൾ പോലും മറക്കാൻ തുടങ്ങുന്നത്, പെട്ടെന്ന് ദേഷ്യം വരുന്നത്, മാനസിക അസ്വസ്ഥത എന്നിവയും ഉണ്ടാകാം. നടക്കുമ്പോൾ ശരീരത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുന്നത് തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടുമാകാം. ചിലരിൽ അപസ്‌മാരത്തിന്റെ ലക്ഷണങ്ങളും പ്രകടമാകാം.

ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. മറ്റ് രോഗങ്ങൾക്കും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും അവഗണിക്കാതിരിക്കുന്നതാണ് നല്ലത്.


Source link
Exit mobile version