അണ്ടർ 19: ഇന്ത്യക്കു ജയം

പോചെസ്ട്രൂം (ദക്ഷിണാഫ്രിക്ക): ഐസിസി അണ്ടർ 19 വനിതാ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് മൂന്നാം ജയം. ശ്രീലങ്ക അണ്ടർ 19 ടീമിനെ ഇന്ത്യൻ കുമാരിമാർ ഏഴ് വിക്കറ്റിനു കീഴടക്കി. സ്കോർ: ശ്രീലങ്ക 59/9 (20), ഇന്ത്യ 60/3 (7.2).
നാല് ഓവറിൽ അഞ്ച് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ പാർഷവി ചോപ്രയാണ് പ്ലെയർ ഓഫ് ദ മാച്ച്. ലങ്കയ്ക്കെതിരായ ജയത്തോടെ സൂപ്പർ സിക്സിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു.
Source link