ഭുവനേശ്വർ: എഫ്ഐഎച്ച് ഹോക്കി ലോകകപ്പ് ക്വാർട്ടർ ടിക്കറ്റ് സ്വന്തമാക്കാൻ ഇന്ത്യൻ പുരുഷ ടീം ഇന്ന് കളത്തിൽ. ന്യൂസിലൻഡ് ആണ് ഇന്ത്യയുടെ എതിരാളി. ജയിച്ചാൽ ഇന്ത്യക്ക് ക്വാർട്ടറിൽ പ്രവേശിക്കാം. രാത്രി ഏഴിനാണ് മത്സരം. പൂൾ ഡിയിൽ ഏഴ് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായിരുന്നു ഇന്ത്യ. ഏഴ് പോയിന്റുള്ള ഇംഗ്ലണ്ട് ഗോൾ വ്യത്യാസത്തിൽ ഇന്ത്യയെ പിന്തള്ളി പൂൾ ഡി ചാന്പ്യന്മാരായി ക്വാർട്ടറിൽ നേരിട്ട് പ്രവേശിച്ചു. രണ്ടു ജയവും ഒരു സമനിലയുമായിരുന്നു ഇന്ത്യക്കും ഇംഗ്ലണ്ടിനും. ഇരു ടീമും നേർക്കുനേർ ഇറങ്ങിയപ്പോൾ 0-0 ആയിരുന്നു ഫലം. പൂൾ സിയിലെ മൂന്നാം സ്ഥാനക്കാരാണ് ന്യൂസിലൻഡ്. പൂളിൽ ചിലിക്ക് (3-1) എതിരേ മാത്രമായിരുന്നു ന്യൂസിലൻഡിനു ജയിക്കാൻ സാധിച്ചത്.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ മറ്റൊരു മത്സരത്തിൽ മലേഷ്യയും സ്പെയിനും ഏറ്റുമുട്ടും. ജയിക്കുന്ന ടീമിന് ക്വാർട്ടറിൽ പ്രവേശിക്കാം. മലേഷ്യ പൂൾ സിയിലെ രണ്ടാം സ്ഥാനക്കാരും സ്പെയിൻ പൂൾ ഡിയിലെ മൂന്നാം സ്ഥാനക്കാരുമാണ്.
Source link