ജോക്കോ മുന്നോട്ട്
മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ. ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് ജോക്കോവിച്ചിന്റെ പ്രീക്വാർട്ടർ പ്രവേശം. സ്കോർ: 7-6 (9-7), 6-3, 6-4. ഫ്രാൻസിന്റെ ബെന്യാമിൻ ബോണ്‍സിയെ 6-7 (0-7), 2-6, 1-6നു കീഴടക്കിയ ഓസ്ട്രേലിയയുടെ അലക്സ് ഡിമിന്വറാണ് പ്രീക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി. റഷ്യയുടെ ആന്ദ്രേ റുബ്ലെവ് 6-4, 6-2, 6-3ന് ബ്രിട്ടന്റെ ഡാനിയേൽ ഇവാൻസിനെ തോൽപ്പിച്ച് പ്രീക്വാർട്ടറിൽ പ്രവേശിച്ചു. അഞ്ചാം സീഡായ റുബ് ലെവിന്റെ പ്രീക്വാർട്ടർ എതിരാളി ഒന്‍പതാം സീഡായ ഡെന്മാർക്കിന്റെ ഹോൾഗൻ റൂണെയാണ്. അമേരിക്കയുടെ ജെഫ്രി വൂൾഫ്, ബെൻ ഷെൽട്ടണ്‍, തോമസ് ജോണ്‍ പോൾ എന്നിവരും പ്രീക്വാർട്ടറിൽ പ്രവേശിച്ചു. ബ്രിട്ടന്റെ ആൻഡി മുറെയെ സ്പെയിനിന്റെ ബുസ്ത അഗട്ട് ആണ് മൂന്നാം റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 6-1, 6-7 (7-9), 6-3, 6-4.
സബലെങ്ക x ബെൻസിക് വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ അഞ്ചാം സീഡായ ബെലാറൂസിന്റെ അരിന സബലെങ്ക 12-ാം സീഡായ സ്വിറ്റ്സർലൻഡിന്റെ ബെലിൻഡ ബെൻസിക്കിനെ നേരിടും. എലിസ് മെർട്ടിനെസിനെ (6-2, 6-3) കീഴടക്കിയാണ് സബലെങ്ക പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 19-ാം സീഡായ റഷ്യയുടെ അലക്സാഡ്രോവയെ പോളണ്ടിന്റെ മഗ്ദ ലിനെറ്റ് 6-3, 6-4നു മറികടന്ന് പ്രീക്വാർട്ടറിൽ ഇടംപിടിച്ചു. ഫ്രാൻസിന്റെ നാലാം സീഡായ കരോളിൻ ഗാർസ്യയാണ് പ്രീക്വാർട്ടറിൽ ലിനെറ്റിന്റെ എതിരാളി. ചെക് താരം കരോളിന പ്ലീഷ്കോവ, ചൈനയുടെ സാങ് ഷ്വായ് തുടങ്ങിയവും പ്രീക്വാർട്ടറിൽ പ്രവേശിച്ചിട്ടുണ്ട്.
Source link