ദ്രാവിഡിന്റെ മകൻ കർണാടക ക്യാപ്റ്റൻ
ബംഗളൂരു: ഇന്ത്യൻ വൻമതിൽ എന്നായിരുന്നു രാഹുൽ ദ്രാവിഡ് അറിയപ്പെട്ടത്. അത്രയ്ക്ക് കെട്ടുറപ്പും സംരക്ഷണവുമായിരുന്നു ഇന്ത്യക്ക് ദ്രാവിഡിന്റെ ഓരോ ഇന്നിംഗ്സും. ഇന്ത്യൻ പുരുഷ സീനിയർ ടീമിന്റെ മുഖ്യപരിശീലകനാണ് ദ്രാവിഡ് ഇപ്പോൾ. അച്ഛന്റെ പാതയിലൂടെയാണ് മക്കളും എന്നത് ശ്രദ്ധേയം. ദ്രാവിഡിന്റെ ഇളയ മകൻ അൻവയ് കർണാടകയുടെ അണ്ടർ 14 ടീം ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്റർസോണൽ ചാന്പ്യൻഷിപ്പിനുള്ള കർണാടക ടീമിനെയാണ് അൻവയ് നയിക്കുക. അൻവയ്യുടെ ചേട്ടൻ സമിത്തും ക്രിക്കറ്ററാണ്. 2019-20ൽ കർണാടകയുടെ അണ്ടർ 14 ടീമിനായി രണ്ട് ഇരട്ടസെഞ്ചുറി സമിത് നേടിയിരുന്നു.
Source link