SPORTS

ഗാ​​​​​വി, ചാ​​​​​വി, ബാ​​​​​ഴ്സ


റി​​​​​യാ​​​​​ദ്: ചാ​​​​​വി ഹെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സി​​​​​ന്‍റെ ശി​​​​​ക്ഷ​​​​​ണ​​​​​ത്തി​​​​​നു കീ​​​​​ഴി​​​​​ൽ സ്പാ​​​​​നി​​​​​ഷ് സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യ്ക്ക് ആ​​​​​ദ്യകി​​​​​രീ​​​​​ടം. സൗ​​​​​ദി അ​​​​​റേ​​​​​ബ്യ​​​​​യി​​​​​ലെ റി​​​​​യാ​​​​​ദി​​​​​ൽ അ​​​​​ര​​​​​ങ്ങേ​​​​​റി​​​​​യ സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ ഫൈ​​​​​ന​​​​​ലി​​​​​ൽ ചി​​​​​ര​​​​​വൈ​​​​​രി​​​​​ക​​​​​ളാ​​​​​യ റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​നെ ത​​​​​ക​​​​​ർ​​​​​ത്ത് ബാ​​​​​ഴ്സ​​​​​ലോ​​​​​ണ കി​​​​​രീ​​​​​ടം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. 3-1നാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ ജ​​​​​യം. 2021 ന​​​​​വം​​​​​ബ​​​​​റി​​​​​ൽ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യ​​​​​ശേ​​​​​ഷം ചാ​​​​​വി​​​​​യു​​​​​ടെ ആ​​​​​ദ്യ കി​​​​​രീ​​​​​ട​​​​​നേ​​​​​ട്ട​​​​​മാ​​​​​ണി​​​​​ത്. കൗ​​​​​മാ​​​​​രതാ​​​​​രം ഗാ​​​​​വി​​​​​യു​​​​​ടെ മി​​​​​ന്നും പ്ര​​​​​ക​​​​​ട​​​​​ന​​​​​മാ​​​​​ണ് ബാ​​​​​ഴ്സ​​​​​യ്ക്ക് ജ​​​​​യ​​​​​മൊ​​​​​രു​​​​​ക്കി​​​​​യ​​​​​ത്. സൂ​​​​​പ്പ​​​​​ർ കോ​​​​​പ്പ ഫൈ​​​​​ന​​​​​ലി​​​​​ൽ ഗോ​​​​​ൾ നേ​​​​​ടു​​​​​ന്ന ഏ​​​​​റ്റ​​​​​വും പ്രാ​​​​​യം കു​​​​​റ​​​​​ഞ്ഞ താ​​​​​രം എ​​​​​ന്ന റി​​​​​ക്കാ​​​​​ർ​​​​​ഡ് 18കാ​​​​​ര​​​​​നാ​​​​​യ ഗാ​​​​​വി സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ചാ​​​​​വി​​​​​യു​​​​​ടെ പേ​​​​​രി​​​​​ലു​​​​​ള്ള റി​​​​​ക്കാ​​​​​ർ​​​​​ഡാ​​​​​ണ് ഗാ​​​​​വി പ​​​​​ഴ​​​​​ങ്ക​​​​​ഥ​​​​​യാ​​​​​ക്കി​​​​​യ​​​​​ത് എ​​​​​ന്ന​​​​​താ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യം.

ഗാ​​​​​വി (33’), റോ​​​​​ബ​​​​​ർ​​​​​ട്ട് ലെ​​​​​വ​​​​​ൻ​​​​​ഡോ​​​​​വ്സ്കി (45’), പെ​​​​​ദ്രി (69’) എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് ബാ​​​​​ഴ്സ​​​​​യ്ക്കാ​​​​​യി ഗോ​​​​​ൾ നേ​​​​​ടി​​​​​യ​​​​​ത്. ര​​​​​ണ്ടും മൂ​​​​​ന്നും ഗോ​​​​​ളി​​​​​ന് വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കി​​​​​യ​​​​​തും ഗാ​​​​​വി ആ​​​​​യി​​​​​രു​​​​​ന്നു. 90+3-ാം മി​​​​​നി​​​​​റ്റി​​​​​ൽ ക​​​​​രിം ബെ​​​​​ൻ​​​​​സെ​​​​​മ​​​​​യു​​​​​ടെ വ​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു റ​​​​​യ​​​​​ൽ മാ​​​​​ഡ്രി​​​​​ഡി​​​​​ന്‍റെ ആ​​​​​ശ്വാ​​​​​സഗോ​​​​​ൾ.


Source link

Related Articles

Back to top button