SPORTS

ഗോ​​ള്‍​ഡ​​ന്‍ ത്രെ​​ഡ്‌​​സി​​ന് ത​​​​ക​​​​ര്‍​പ്പ​​​​ന്‍ ജ​​യം


കൊ​​​​ച്ചി: കേ​​​​ര​​​​ള പ്രീ​​​​മി​​​​യ​​​​ര്‍ ലീ​​​​ഗി​​​​ല്‍ നി​​​​ല​​​​വി​​​​ലെ ചാ​​​​മ്പ്യ​​​​ന്‍​മാ​​​​രാ​​​​യ ഗോ​​​​ള്‍​ഡ​​​​ന്‍ ത്രെ​​​​ഡ്‌​​​​സ് എ​​​​ഫ്‌​​​​സി​​​​ക്ക് ത​​​​ക​​​​ര്‍​പ്പ​​​​ന്‍ ജ​​​​യം. എ​​​​റ​​​​ണാ​​​​കു​​​​ളം മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് ഗ്രൗ​​​​ണ്ടി​​​​ല്‍ ന​​​​ട​​​​ന്ന ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ല്‍ ഡോ​​​​ണ്‍ ബോ​​​​സ്‌​​​​കോ എ​​​​ഫ്എ​​​​യെ അ​​​​ഞ്ച് ഗോ​​​​ളി​​​​ന് തോ​​​​ല്‍​പ്പി​​​​ച്ചു. അ​​​​ജ​​​​യ് അ​​​​ല​​​​ക്‌​​​​സ്, ക്രൈ​​​​സ്റ്റ് ഒ​​​​ദ്രാ​​​​ഗോ, അ​​​​ജാ​​​​ത് സ​​​​ഹീം, കെ.​​​​എ​​​​സ്. അ​​​​ബ്ദു​​​​ള്ള, ഇ.​​​​എ​​​​സ്. സ​​​​ജീ​​​​ഷ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് ഗോ​​​​ള​​​​ടി​​​​ച്ച​​​​ത്. ആ​​​​ദ്യ ക​​​​ളി​​​​യി​​​​ല്‍ കേ​​​​ര​​​​ള പോ​​​​ലീ​​​​സി​​​​നോ​​​​ടു തോ​​​​റ്റെ​​​​ങ്കി​​​​ലും ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഗോ​​​​ള്‍​ഡ​​​​ന്‍ ത്രെ​​​​ഡ്‌​​​​സ് എ​​​​ഫ്‌​​​​സി ഡോ​​​​ണ്‍​ബോ​​​​സ്‌​​​​കോ എ​​​​ഫ്എ​​​​യ്‌​​​​ക്കെ​​​​തി​​​​രേ ഇ​​​​റ​​​​ങ്ങി​​​​യ​​​​ത്. 24ാം മി​​​​നി​​​​റ്റി​​​​ല്‍ പെ​​​​ന​​​​ല്‍​റ്റി​​​​യി​​​​ലൂ​​​​ടെ ഗോ​​​​ള്‍​ഡ​​​​ന്‍ ത്രെ​​​​ഡ്‌​​​​സ് മു​​​​ന്നി​​​​ലെ​​​​ത്തി. ക്യാ​​​​പ്റ്റ​​​​ന്‍ അ​​​​ജ​​​​യ് അ​​​​ല​​​​ക്‌​​​​സി​​​​ന്‍റെ ത​​​​ക​​​​ര്‍​പ്പ​​​​ന്‍ കി​​​​ക്ക് വ​​​​ല​​​​തു​​​​ള​​​​ച്ചു. 42ാം മി​​​​നി​​​​റ്റി​​​​ല്‍ ക്രൈ​​​​സ്റ്റ് ഔ​​​​ദ്രാ​​​​ഗോ മി​​​​ന്നു​​​​ന്ന ഫ്രീ ​​​​കി​​​​ക്കി​​​​ലൂ​​​​ടെ ത്രെ​​​​ഡ്‌​​​​സി​​​​ന്‍റെ നേ​​​​ട്ടം ര​​​​ണ്ടാ​​​​ക്കി.

ര​​​​ണ്ടാം​​​​പ​​​​കു​​​​തി​​​​യി​​​​ല്‍ 50ാം മി​​​​നി​​​​റ്റി​​​​ല്‍ പെ​​​​ന​​​​ല്‍​റ്റി​​​​യി​​​​ലൂ​​​​ടെ മൂ​​​​ന്നാം ഗോ​​​​ള്‍ നേ​​​​ടി. മ​​​​ധ്യ​​​​നി​​​​ര താ​​​​രം അ​​​​ജാ​​​​ത് സ​​​​ഹീം ആ​​​​ണ് പെ​​​​ന​​​​ല്‍​റ്റി​​​​യി​​​​ലൂ​​​​ടെ ഗോ​​​​ള്‍ നേ​​​​ടി​​​​യ​​​​ത്. ക​​​​ളി​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന ര​​​​ണ്ട് ഗോ​​​​ളു​​​​ക​​​​ളും. അ​​​​ബ്ദു​​​​ള്ള​​​​യും, സ​​​​ജീ​​​​ഷും ല​​​​ക്ഷ്യം ക​​​​ണ്ടു. ഇ​​​​ഞ്ചു​​​​റി ടൈ​​​​മി​​​​ല്‍ ജോ​​​​ണ്‍ ചി​​​​ഡി​​​​യു​​​​ടെ പെ​​​​ന​​​​ല്‍​റ്റി ഗോ​​​​ള്‍ കീ​​​​പ്പ​​​​ര്‍ ശ​​​​ബ​​​​രി​​​​ദാ​​​​സ് ത​​​​ട​​​​ഞ്ഞു. ജ​​​​നു​​​​വ​​​​രി 22ന് ​​​​കേ​​​​ര​​​​ള എ​​​​ഫ്‌​​​​സി​​​​ക്കെ​​​​തി​​​​രേയാ​​​​ണ് ഗോ​​​​ള്‍​ഡ​​​​ന്‍ ത്രെ​​​​ഡ്‌​​​​സി​​​​ന്‍റെ മൂ​​​​ന്നാം മ​​​​ത്സ​​​​രം.


Source link

Related Articles

Back to top button