ഹോക്കി ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം സമനിലയില്‍


റൂ​​​​ർ​​​​കേ​​​​ല: ഹോ​​​​ക്കി ലോ​​​​ക​​​​ക​​​​പ്പി​​​​ലെ ര​​​​ണ്ടാം മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ​​​​ക്കു സ​​​​മ​​​​നി​​​​ല. പൂ​​​​ൾ ഡി ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇം​​​​ഗ്ല​​​​ണ്ടു​​​​മാ​​​​യാ​​​​ണ് ഇ​​​​ന്ത്യ സ​​​​മ​​​​നി​​​​ല വ​​​​ഴ​​​​ങ്ങി​​​​യ​​​​ത്. ഇ​​​​രു ടീ​​​​മു​​​​ക​​​​ൾ​​​​ക്കും ഗോ​​​​ളൊ​​​​ന്നും നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. ആ​​​​ദ്യ 18 മി​​​​നി​​​​റ്റി​​​​നി​​​​ടെ ല​​​​ഭി​​​​ച്ച ആ​​​​റു പെ​​​​ന​​​​ൽ​​​​റ്റി കോ​​​​ർ​​​​ണ​​​​റു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നു​​​​പോ​​​​ലും ല​​​​ക്ഷ്യ​​​​ത്തി​​​​ലെ​​​​ത്തി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ പോ​​​​യ​​​​താ​​​​ണ് ഇം​​​​ഗ്ല​​​​ണ്ടി​​​​ന് തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​യ​​​​ത്. ഇ​​​​ന്ത്യ​​​​യും പെ​​​​ന​​​​ൽ​​​​റ്റി കോ​​​​ർ​​​​ണ​​​​റു​​​​ക​​​​ൾ ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​ത്തി. ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഇ​​​​ന്ത്യ സ്പെ​​​​യ്നി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. നാ​​​​ലു പോ​​​​യി​​​​ന്‍റു​​​​ള്ള ഇം​​​​ഗ്ല​​​​ണ്ട് ഗ്രൂ​​​​പ്പി​​​​ൽ മു​​​​ന്നി​​​​ലാ​​​​ണ്. ഇ​​​​ന്ത്യ ര​​​​ണ്ടാം സ്ഥാ​​​​ന​​​​ത്തും. ഗോ​​​​ൾ ശ​​​​രാ​​​​ശ​​​​രി​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​യെ​​​​ക്കാ​​​​ൾ മു​​​​ന്നി​​​​ലാ​​​​ണ് ഇം​​​​ഗ്ല​​​​ണ്ട്.

ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന മ​​​റ്റു മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ബെ​​​ൽ​​​ജി​​​യം, ജ​​​ർ​​​മ​​​നി, നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ്, ന്യൂ​​​സി​​​ല​​​ൻ​​​ഡ് എ​​​ന്നീ ടീ​​​മു​​​ക​​​ളും വി​​​ജ​​​യി​​​ച്ചു. ന്യൂ​​​സി​​​ല​​​ൻ​​​ഡ് ചി​​​ലി​​​യെ 3-1ന് ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി. മ​​​ലേ​​​ഷ്യ​​​ക്കെ​​​തി​​​രേ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യ നാ​​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്കാ​​​യി​​​രു​​​ന്നു നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സി​​​ന്‍റെ വി​​​ജ​​​യം. ബെ​​​ൽ​​​ജി​​​യം എ​​​തി​​​രി​​​ല്ലാ​​​ത്ത അ​​​ഞ്ചു ഗോ​​​ളു​​​ക​​​ൾ​​​ക്ക് കൊ​​​റി​​​യ​​​യെ ത​​​ക​​​ർ​​​ത്തു. ജ​​​ർ​​​മ​​​നി 3-0 എ​​​ന്ന സ്കോ​​​റി​​​നു ജ​​​പ്പാ​​​നെ വീ​​​ഴ്ത്തി.


Source link

Exit mobile version