സിറ്റി x ആഴ്സണൽ
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോൾ നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും ഏറ്റുമുട്ടും. ഓക്സ്ഫോഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ആഴ്സണൽ കീഴടക്കിയതോടെയാണിത്. ചെൽസിയെ മറുപടിയില്ലാത്ത നാലു ഗോളുകൾക്കു കീഴടക്കിയാണു മാഞ്ചസ്റ്റർ സിറ്റി നാലാം റൗണ്ടിൽ പ്രവേശിച്ചത്. നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളി റീഡിംഗ് ആണ്.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകളാണ് ആഴ്സണലും മാഞ്ചസ്റ്റർ സിറ്റിയും. .
Source link