ഹ്യൂഗോ ലോറിസ് വിരമിച്ചു

പാരീസ്: ഫ്രഞ്ച് ഗോൾ കീപ്പർ ഹ്യൂഗോ ലോറിസ് രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു. മുപ്പത്തിയാറുകാരനായ ലോറിസ് 2018 ഫിഫ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിൽ എത്തിച്ചിരുന്നു. 2022 ഖത്തർ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ച ഫ്രഞ്ച് ടീമിന്റെയും നായകനായിരുന്നു. ഫ്രാൻസിനായി 145 മത്സരങ്ങളിൽ ഗ്ലൗ അണിഞ്ഞു. രാജ്യാന്തര ഫുട്ബോളിൽ ഫ്രാൻസിനായി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമാണ്. 121 മത്സരങ്ങളിൽ ഫ്രാൻസിന്റെ ക്യാപ്റ്റനായും ലോറിസ് റിക്കാർഡ് കുറിച്ചു. 2021 നേഷൻസ് ലീഗും സ്വന്തമാക്കി.
2012 മുതൽ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടൻഹാം ഹോട്ട്സ്പുറിന്റെ കളിക്കാരനാണു ലോറിസ്. ടോട്ടൻഹാമിനായി 439 മത്സരങ്ങൾ ഇതുവരെ കളിച്ചു.
Source link