റിയാദ്: ഫുട്ബോൾ ആരാധകർക്ക് ആവേശമാകാൻ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടത്തിനു വേദിയൊരുങ്ങുന്നു. റൊണാൾഡോയുടെ പുതിയ ക്ലബ്ബായ അൽ നസറിന്റെ കോച്ചാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് ക്ലബ്ബുകളായ അൽ നസറിന്റെയും അൽ ഹിലാലിന്റെയും കളിക്കാരെ ഉൾപ്പെടുത്തിയുള്ള സൗഹൃദ മത്സരത്തിലാണു ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുക. ലയണൽ മെസിയുടെ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്കെതിരേയാണ് ഈ സൗഹൃദ പോരാട്ടം. ഇതോടെയാണ് മെസിയും റൊണാൾഡോയും നേർക്കുനേർ ഇറങ്ങാനുള്ള സാഹചര്യം ഒരുങ്ങുന്നത്. ഈ മാസം 19നാണ് ഈ സൗഹൃദ പോരാട്ടം.
റിക്കാർഡ് പ്രതിഫലത്തിന് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ എത്തിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ അരങ്ങേറിയിട്ടില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നപ്പോൾ എവർട്ടണ് ആരാധകന്റെ ഫോണ് തട്ടിത്തെറിപ്പിച്ചതിനു ഇംഗ്ലീഷ് എഫ്എ റൊണാൾഡോയ്ക്ക് രണ്ടു മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 22ന് അൽ എത്തിഫാഖുമായുള്ള മത്സരത്തിൽ മാത്രമേ റൊണാൾഡോയ്ക്ക് ഇനി ഇറങ്ങാൻ സാധിക്കൂ.
Source link