SPORTS
ജോക്കോവിച്ച് ചാന്പ്യൻ
അഡ്ലെയ്ഡ്: അഡ്ലെയ്ഡ് ഇന്റർനാഷണൽ പുരുഷ സിംഗിൾസ് ടെന്നീസ് കിരീടം സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിന്. ഫൈനലിൽ അമേരിക്കയുടെ സെബാസ്റ്റ്യൻ കോർഡയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജോക്കോവിച്ച് കീഴടക്കിയത്, 6-7 (8-10), 7-6 (7-3), 6-4. വനിതാ സിംഗിൾസ് കിരീടം ബെലാറൂസിന്റെ അരിന സബലെങ്ക സ്വന്തമാക്കി. ഫൈനലിൽ ചെക് താരം ലിൻഡ നൊസ്കോവയെ 6-3, 7-6 (7-4)ന് സബലെങ്ക കീഴടക്കി.
Source link