SPORTS

വ​​ന്നു, കീ​​ഴ​​ട​​ക്കി…


മ​​ഞ്ചേ​​രി: ഐ ​​ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ നി​​ല​​വി​​ലെ ചാ​​ന്പ്യ​ന്മാ​​രാ​​യ ഗോ​​കു​​ലം കേ​​ര​​ള വി​​ജ​​യ വ​​ഴി​​യി​​ൽ തി​​രി​​ച്ചെ​​ത്തി. ഒ​​രു സ​​മ​​നി​​ല​​യ്ക്കും തോ​​ൽ​​വി​​ക്കും​​ശേ​​ഷ​​മാ​​ണ് ഗോ​​കു​​ലം ജ​​യം സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. മ​​ഞ്ചേ​​രി പ​​യ്യ​​നാ​​ട് സ്റ്റേ​​ഡി​​യ​​ത്തി​​ൽ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഗോ​​കു​​ലം 1-0ന് ​​ച​​ർ​​ച്ചി​​ൽ ബ്ര​​ദേ​​ഴ്സി​​നെ കീ​​ഴ​​ട​​ക്കി. 80-ാം മി​​നി​​റ്റി​​ൽ സെ​​ർ​​ജി​​യൊ മെ​​ൻ​​ഡി​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ ജ​​യം കു​​റി​​ച്ച ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.

സ്പാ​​നി​​ഷു​​കാ​​ര​​നാ​​യ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ൻ ഫ്രാ​​ൻ​​സെ​​സ് ബോ​​ണെ​​റ്റി​​ന്‍റെ കീ​​ഴി​​ൽ ഗോ​​കു​​ല​​ത്തി​​ന്‍റെ ആ​​ദ്യ​​മ​​ത്സ​​ര​​മാ​​യി​​രു​​ന്നു. ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ സെ​​ർ​​ജി​​യൊ മെ​​ൻ​​ഡി ഈ ​​മാ​​സം ആ​​റി​​നാ​​ണ് ഗോ​​കു​​ലം കേ​​ര​​ള​​യി​​ൽ എ​​ത്തി​​യ​​ത്. ലീ​​ഗി​​ൽ 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 18 പോ​​യി​​ന്‍റു​​മാ​​യി ഗോ​​കു​​ലം മൂ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി. 10 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ 22 പോ​​യി​​ന്‍റു​​ള്ള ശ്രീ​​നി​​ധി ഡെ​​ക്കാ​​ണ്‍ ആ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്.


Source link

Related Articles

Back to top button