SPORTS
സാനിയ ദുബായിൽ നിർത്തും
ദുബായ്: ഇന്ത്യൻ വനിതാ ടെന്നീസ് സൂപ്പർ താരം സാനിയ മിർസ അടുത്ത മാസം നടക്കുന്ന ദുബായ് ചാന്പ്യൻഷിപ്പോടെ കോർട്ടിനോട് വിടപറയും. ദുബായ് ടെന്നീസ് ചാന്പ്യൻഷിപ്പോടെ റിട്ടയർ ചെയ്യുമെന്ന് സാനിയയാണ് അറിയിച്ചത്. കഴിഞ്ഞ വർഷം സാനിയ വിരമിക്കൽ തീരുമാനം അറിയിച്ചിരുന്നു.
ഈ മാസം 16ന് ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ സാനിയ മിർസ കളിക്കുന്നുണ്ട്. ആറ് ഗ്രാൻസ്ലാം ഡബിൾസ് കിരീടം നേടിയ സാനിയയുടെ അവസാന ഗ്ലാൻസ്ലാം പോരാട്ടമാണ് ഇത്തവണത്തെ ഓസ്ട്രേലിയൻ ഓപ്പണ്‍.
Source link