ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിനെ 2047 ആകുന്പോഴേക്കും ഏഷ്യയിലെ ഏറ്റവും മുൻനിരയിൽ എത്തിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ. അടുത്ത 24 വർഷത്തേക്കുള്ള ഇന്ത്യൻ ഫുട്ബോളിന്റെ സ്ട്രാറ്റജിക് റോഡ് മാപ്പ് ഫെഡറേഷൻ ചെയർമാൻ കല്യാണ് ചൗബേയും ജനറൽസെക്രട്ടറി ഷാജി പ്രഭാകരനും അവതരിപ്പിച്ചു. 25 വർഷത്തിനപ്പുറം ഫുട്ബോളിൽ ഇന്ത്യയെ നിർണായക നിരയിലെത്തിക്കുമെന്ന് ഷാജി പ്രഭാകരൻ പറഞ്ഞു.
ആറു ഘട്ടങ്ങളായി തിരിച്ചാണ് 2047 വരെയുള്ള കർമപരിപാടികൾ രൂപീകരിച്ചിരിക്കുന്നത്. 2022 മുതൽ 2026 വരെയുള്ള പുതിയ മാനേജ്മെന്റ് കമ്മിറ്റി രാജ്യത്ത് ഫുട്ബോൾ മേഖലയുടെ മൊത്തത്തിലുള്ള വികസനം വിലയിരുത്തും. ഏഷ്യൻ ഫുട്ബോൾ നിരയിൽ നാലാം റാങ്കിലെത്താനുള്ള പരിശ്രമങ്ങളാണ് നടത്തുന്നത് – എഐഎഫ്എഫ് നേതൃത്വം അറിയിച്ചു.
Source link