പാക് സമനില
കറാച്ചി: ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ സമനില പൊരുതി നേടി. 319 റണ്‍സ് എന്ന വിജയലക്ഷ്യത്തിനായി രണ്ടാം ഇന്നിംഗ്സിൽ ക്രീസിലെത്തിയ പാക്കിസ്ഥാൻ നാലാം ദിനം 0/2 എന്ന നിലയിലായിരുന്നു. ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 304 റണ്‍സിൽ അഞ്ചാംദിനവും അവസാനിപ്പിച്ചാണു പാക്കിസ്ഥാൻ സമനില നേടിയത്. ഇതോടെ രണ്ടു മത്സരപരന്പര 0-0ന് സമനിലയിൽ കലാശിച്ചു. പാക്കിസ്ഥാനുവേണ്ടി സർഫറാസ് അഹമ്മദ് (118) സെഞ്ചുറി നേടി.
സ്കോർ: ന്യൂസിലൻഡ് 449, 277/5 ഡിക്ലയേർഡ്. പാക്കിസ്ഥാൻ 408, 304/9. സർഫറാസ് അഹമ്മദാണ് പ്ലെയർ ഓഫ് ദ മാച്ച്.
Source link