ഇന്ത്യ-ശ്രീലങ്ക ഏകദിനം; ടീമുകൾ 13ന് എത്തും
തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഈ മാസം 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക മൂന്നാം ഏകദിനത്തിനുള്ള ടീമുകൾ ഈ മാസം 13ന് തലസ്ഥാനത്ത് എത്തും. മൂന്നു ഏകദിന പരന്പരയിലെ അവസാന മത്സരമാണ് കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്നത്. 12ന് കോൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിനു ശേഷം 13ന് തിരുവനന്തപുരത്തെത്തുന്ന ഇരുടീമുകളും 14ന് പരിശീലനത്തിനിറങ്ങും. 14ന് ഉച്ചയ്ക്ക് ഒന്നു മുതൽ നാലു വരെ ശ്രീലങ്കയും വൈകുന്നേരം അഞ്ചു മുതൽ എട്ടുവരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും. 15ന് ഉച്ചയ്ക്ക് 1.30നാണ് മത്സരം. കാര്യവട്ടം സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഏകദിന മത്സരമാണിത്.
Source link