Site icon onlinekeralanews.com

അയത്തൊള്ള അറാഫിയും കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ

ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അയത്തൊള്ള അറാഫി കൊല്ലപ്പെട്ടതായി ഇസ്രയേൽ മാദ്ധ്യമങ്ങൾ. ചുമതലയേറ്റെടുത്ത് മണിക്കൂറുകൾക്കകം ടെഹ്റാനിൽ ഉണ്ടായ വ്യോമാക്രമണത്തിൽ അറാഫി കൊല്ലപ്പെട്ടതായാണ് ചില ഇസ്രയേൽ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എനനാൽ ഇക്കാര്യം ഔദ്യോഗികമായി ആരും സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ ഇന്നലെ ടിവിയിൽ ഇറാൻ ജനതയെ അറാഫി അഭിസംബോധന ചെയ്യുകയും ചെയ്തു. .

നേരത്തെ ഖമനേയി മരിച്ചതായി ആദ്യം റിപ്പോർട്ട് ചെയ്തതും ഇസ്രയേൽ മാദ്ധ്യമങ്ങളാണ്. അതിന് ശേഷമാണ് ഉസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവും യു.എസ് പ്രസിഡന്റ് ട്രംപും ഖമനേയിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ഇതിന് ശേഷമാണ് ഇറാനും ഖമനേയിയുടെ മരണം സ്ഥിരീകരിച്ചത്..


Source link
Exit mobile version