Site icon onlinekeralanews.com

സംസ്ഥാനത്ത് വൻ ട്വിസ്റ്റ്; സ്വർണം താഴേയ്ക്ക്, ഇന്ന് പവന് നൽകേണ്ട വില

തിരുവനന്തപുരം: ഇറാൻ – ഇസ്രയേൽ സംഘർഷം കടുക്കുന്നതിനിടെ സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 300 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,24,520 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് 15,565 രൂപയായി. പവൻ വില ഇന്നലെ 3,200 രൂപ ഉയർന്ന് 1,26,920 രൂപയിലെത്തിയിരുന്നു. പിന്നാലെയാണ് ഇന്ന് കുറഞ്ഞത്. സാധാരണ യുദ്ധസാഹചര്യങ്ങളിൽ സ്വർണവില കുതിച്ചുയരാറാണ് പതിവ്. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ലാഭമെടുപ്പും ഡോളറിന്റെ മൂല്യത്തിലുണ്ടായ മാറ്റങ്ങളും വില താഴാൻ കാരണമായെന്നാണ് വിലയിരുത്തൽ.

സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 315 രൂപയും കിലോഗ്രാമിന് 3,15,​000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.

അതേസമയം,​ വിപണിയെ ഏറെ ആശങ്കപ്പെടുത്തുന്നത് ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനയാണ്. എണ്ണവില കുതിച്ചുയരുകയാണ്. ഡോളർ നിരക്ക് ഉയരുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്യുന്നുവെന്നതും പ്രതിസന്ധിയാണ്.


Source link
Exit mobile version