Site icon onlinekeralanews.com

ഹാട്രിക് യമാൽ,ബാഴ്സ മുന്നിൽ

ബാഴ്സലോണ : കരിയറിലെ ആദ്യ ഹാട്രിക്കുമായി യുവതാരം ലാമിൻ യമാൽ മിന്നിത്തിളങ്ങിയ മത്സരത്തിൽ 4-1ന് വിയ്യാറയലിനെ തോൽപ്പിച്ച് ബാഴ്സലോണ എഫ്.സി സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ക്യാംപ് നൗവിൽ നടന്ന മത്സരത്തിന്റ 28.37,69 മിനിട്ടുകളിലായാണ് യമാൽ സ്കോർ ചെയ്‌തത്. 49-ാം മിനിട്ടിൽ പാപെ ഗുയേയെ വിയ്യാറയലിനായി ഒരു ഗോൾ തിരിച്ചടിച്ചു. ഇൻജുറി ടൈമിൽ റോബർട്ട് ലെവൻഡോ‌വ്സ്കിയാണ് ബാഴ്സയുടെ പട്ടിക പൂർത്തിയാക്കിയത്.

26 മത്സരങ്ങളിൽ നിന്ന് 64 പോയിന്റുമായാണ് ബാഴ്സലോണ ഒന്നാം സ്ഥാനത്തുള്ളത്. 25 മത്സരങ്ങളിൽ നിന്ന് 60 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.


Source link
Exit mobile version