Site icon onlinekeralanews.com

നരച്ച മുടി വേരോടെ കറുക്കും; അരമുറി തേങ്ങ മാത്രം മതി

തലമുടി വേഗം നരയ്ക്കുന്നതാണ് ഇന്ന് പല ആളുകളും നേരിടുന്ന പ്രധാന സൗന്ദര്യപ്രശ്നം. പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ നര പലരെയും മാനസികമായി തളർത്തും. നര അകറ്റാൻ കെമിക്കൽ ഡെെയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇത് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് മനസിലാക്കുക. എപ്പോഴും പ്രകൃതിദത്തമാർഗങ്ങളിലൂടെ നര അകറ്റാൻ ശ്രമിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ തേങ്ങ ഉപയോഗിച്ച് കെമിക്കൽ ഇല്ലാതെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഹെയർ ഡെെ പരിചയപ്പെട്ടാലോ?

ആവശ്യമായ സാധനങ്ങൾ


തേങ്ങ
കറിവേപ്പില
കാപ്പിപ്പൊടി
വെളിച്ചെണ്ണ അല്ലെങ്കിൽ വെള്ളം

തയ്യാറാക്കുന്ന രീതി

ആദ്യം തേങ്ങ ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ചൂടാക്കിയശേഷം അതിലേക്ക് ഈ തേങ്ങ കഷ്ണങ്ങൾ ഇട്ട് വറുക്കാം. അതിന്റെ നിറം മാറി വരുമ്പോൾ കറിവേപ്പില ചേർത്ത് വീണ്ടും വറുക്കാം. നന്നായി വറുത്തെടുത്തതിനുശേഷം അടുപ്പണച്ച് ഇവ നന്നായി പൊടിച്ചെടുക്കുക. ഇതിലേക്ക് കാപ്പിപ്പൊടി ചേർത്ത് ഒരിക്കൽ കൂടി പൊടിക്കാം. ശേഷം ഈ മിശ്രിതം ഒരു ബൗളിലേക്ക് മാറ്റുക. ഇതിലേക്ക് കുറച്ച് വെള്ളിച്ചെണ്ണയോ വെള്ളമോ ഒഴിച്ച് കലക്കാം. ഇത് നരച്ച മുടിയിൽ പുരട്ടി 30 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണയെങ്കിലും ഇത് മുടിയിൽ ഉപയോഗിക്കുന്നത് നല്ല ഫലം തരും.


Source link
Exit mobile version