Site icon onlinekeralanews.com

ജുഡിഷ്യൽ ഓഫീസ‌ർമാരെ അവിശ്വസിക്കരുത്: സുപ്രീംകോടതി

ന്യൂഡൽഹി: പശ്ചിമബംഗാളിലെ തീവ്ര വോട്ടർപട്ടിക പുതുക്കൽ (എസ്.ഐ.ആർ) പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കാൻ നിയോഗിച്ച ജുഡിഷ്യൽ ഓഫീസ‌ർമാരെ അവിശ്വസിക്കരുതെന്ന് സുപ്രീംകോടതി. തിരഞ്ഞെടുപ്പ് കമ്മിഷൻ ജുഡിഷ്യൽ ഓഫീസർമാർക്ക് പ്രത്യേക പരിശീലനം നൽകിയിരുന്നു. ഇതിനെതിരെ മമത സ‌ർക്കാർ എതിർപ്പുന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ചിന്റെ പ്രതികരണം. എസ്.ഐ.ആർ പ്രക്രിയ തടയണമെന്ന ഉദ്ദേശത്തോടെ നിസാര കാരണങ്ങളുമായി കോടതിക്കു മുന്നിൽ വരരുത്. ഇതിന് അവസാനമുണ്ടാകണം. ജുഡിഷ്യൽ ഓഫീസർമാരെ ജോലി ചെയ്യാൻ അനുവദിക്കണം. വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യപ്പെട്ടവരുടെ പരാതികളിൽ അവർ സ്വതന്ത്രമായി തീരുമാനമെടുക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


Source link
Exit mobile version