Site icon onlinekeralanews.com

ഒറ്റചാർജിൽ 200കിലോമീറ്റർ റേഞ്ച്, കാറുകളെ വെല്ലുന്ന കണക്ടിവിറ്റി; മൂന്നരലക്ഷം രൂപയ്ക്ക് ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ പ്ലെയിൻ

ഒറ്റചാർജിൽ 200 കിലോമീറ്റർ റേഞ്ച്. ‘ജെൻ സീ’ കാറുകളോട് കിടപിടിക്കുന്നതരം കണക്ടിവിറ്റി ഫീച്ചേഴ്സ്. ആരെയും കൊതിപ്പിക്കുന്ന സുന്ദര രൂപം. എക്സ് ഷോറൂം വില വെറും 3,58,999 രൂപ. ഇന്ത്യയിലെ ആദ്യത്തെ ഓട്ടോ പ്ലെയിൻ എന്ന് അറിയപ്പെടുന്ന വിശേഷണമുള്ള മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോയായ ഉഡോയുടെ വിശേഷണങ്ങളാണ് ഇവ. വർഷങ്ങളായി ഒരേ രൂപത്തിലും ഭാവത്തിലും പുറത്തിറങ്ങിയിരുന്ന ഓട്ടോയുടെ ഡിസൈൻ ഉഡോയിലൂടെ മഹീന്ദ്ര മൊത്തത്തിൽ അഴിച്ചുപണിതിരിക്കുകയാണ്.

പൗരുഷം തുടിക്കുന്ന സുന്ദര രൂപത്തിൽ എടുത്തുപറയേണ്ടത് ബോൾഡ് ഹെഡ് ലാംപാണ്. സ്റ്റൈലിഷ് മിററുകളും രൂപത്തിന് ഗാംഭീര്യം നൽകുന്നു. സുഖകരമായ സീറ്റുകൾ, വലിയ വിൻഡ് ഷീൽഡ്, പൊക്കംകൂടിയ ആൾക്കാർക്കുപോലും കാലുംനീട്ടി സുഖമായി ഇരിക്കാൻ കഴിയുന്ന ലെഗ് റൂം എന്നിവ മറ്റെങ്ങും കണ്ടെത്താൻ കഴിഞ്ഞേക്കില്ല.

പിഎസ്എൻഎം മോട്ടർ. ബാ​റ്ററി കപ്പാസി​റ്റി 11.7kWh. ഐപി–67 റേ​റ്റിങ് ഉള്ള ലിഥിയം അയോൺ ബാ​റ്ററി പാക്ക് ഉപയോഗിച്ചിരിക്കുന്നു. കമ്പനി പറയുന്ന റേഞ്ച് 265 കിലോമീറ്ററാണെങ്കിലും നമ്മുടെ റോഡിന്റെ അവസ്ഥയിൽ 200 കിലോമീറ്റർ ഉറപ്പായും പ്രതീക്ഷിക്കാം. റേഞ്ച്, സൈഡ്, റേസ് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മാേഡുകളിലാണ് ഉഡോ ലഭിക്കുന്നത്. ഹാൻഡിലിൽ തന്നെയാണ് ഇവ സെറ്റുചെയ്തിരിക്കുന്നത്. അതിനാൽ യാത്രക്കിടെ എളുപ്പത്തിൽ മോഡുകൾ മാറ്റാം. റീ ജനറേറ്റീവ് ബ്രേക്കിംഗ് ഉള്ളതിനാൽ റിവേഴ്സ് എടുക്കുമ്പോഴും ബ്രേക്ക് ചെയ്യുമ്പോഴും ബാറ്ററി ചാർജാവും.

ഹിൽ ഹോൾഡ് അസിസ്​റ്റ്, തഴോട്ടു ഉരുണ്ടുപോകാതിരിക്കാൻ ക്രീപ് ഫംങ്ഷൻ എന്നിവ സവിശേഷതയാണ്. മുന്നിൽ ഡ്യുവൽ ഫോർക്കും പിന്നിൽ ഇൻഡിപെൻഡന്റ് സസ്‌പെൻഷനുമാണ്. മ​റ്റു മോഡലുകൾക്കൊന്നുമില്ലാത്ത ഫീച്ചറുകൾ ഉഡോയിലുണ്ട്. ജിയോ ഫെൻസിങ്, നാവിഗേഷൻ, സർവീസ് റിമൈൻഡർ, ബാ​റ്ററി ചാർജ് നില എന്നിവയെല്ലാം ആപ് വഴി അറിയാം.

1.5 ലക്ഷം കിലോമീ​റ്റർ അല്ലെങ്കിൽ ആറുവർഷം വരെയാണ് വാറന്റി . ഉപയോക്താക്കൾക്ക് ഒരുലക്ഷം കിലോമീ​റ്റർ വരെ സൗജന്യ സർവീസ് ലഭിക്കും. അതുപോലെ വാഹന ഉടമയ്ക്ക് 20 ലക്ഷം രൂപയുടെ സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.


Source link
Exit mobile version