Site icon onlinekeralanews.com

ബന്ധുവിനെ കൊന്ന കേസിൽ പ്രതിയെ വെറുതെവിട്ടു  

തലശേരി: അമ്മാവനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു.

പയ്യന്നൂർ കേളോത്ത ഫാത്തിമ ക്വാർട്ടേഴ്സിൽ വാടകയ്ക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി ഇളങ്കോവി (48) നെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ വിചാരണ നേരിട്ട ജനാർദ്ദനനെ (28) ആണ് തലശേരി ഒന്നാം അഡീഷനൽ സെഷൻസ് ജഡ്ജ് ഫിലിപ്പ് തോമസ് വെറുതെ വിട്ടത്. 2015 നവമ്പർ 29ന് രാത്രിയിലാണ് കേസിനാസ്പദ സംഭവം. ഗ്ലൈഡ് പ്രവൃത്തി നടത്തിയതിലെ വരവ് ചെലവ് കണക്കിനെ സംബന്ധിച്ച തർക്കവും ഇടപാടുകാരിയായ ഒരു സ്ത്രീയുമായുള്ള ബന്ധവും ചോദ്യം ചെയ്ത വൈരാഗ്യത്തിൽ കൊല ചെയ്‌തെന്നാണ് കേസ്. പ്രതിക്കായി എൻ.ആർ ഷാനവാസ് ഹാജരായി.


Source link
Exit mobile version