CINEMA

പെദ്ധിയിൽ വമ്പൻ സംഘട്ടനവുമായി ശ്യാം കൗശൽ

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘പെദ്ധി’യിൽ വമ്പൻ സംഘട്ടന രംഗം ഒരുക്കുന്നത് ബോളിവുഡിലെ പ്രശസ്ത ആക്ഷൻ കൊറിയോഗ്രഫർ ശ്യാം കൗശൽ . ബോളിവുഡ് താരം വിക്കി കൗശലിന്റ അച്ഛനായ ശ്യാം കൗശൽ ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്ന അതിനിർണായകമായ സംഘട്ടനം ഒരുക്കുന്നത് സ്റ്റണ്ട് മാസ്റ്റർ നവകാന്തിന്റെ നേതൃത്വത്തിൽ ആണ് . “ദംഗൽ ” ഉൾപ്പെടെ നിർവധി ബോളിവുഡ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയിട്ടുണ്ട് ശ്യാം കൗശൽ. വമ്പൻ കാൻവാസിൽ, അതി സൂക്ഷ്മമായി ആണ് സംവിധായകൻ ബുചി ബാബു സന സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നത്. ഹൈദരാബാദിലെ അലുമിനിയം ഫാക്ടറിയിൽ പ്രൊഡക്ഷൻ ഡിസൈനർ അവിനാഷ് കൊല്ല ഒരുക്കിയ വമ്പൻ സെറ്റിൽ ആണ് ചിത്രീകരണം . നായകൻ രാം ചരണിനും അനേകം ഫൈറ്റേഴ്സിനും ഒപ്പം കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും സംഘട്ടന രംഗത്തിൽ പങ്കെടുത്തു. ദേശീയ അവാർഡ് ജേതാവ് കൂടിയായ ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 27 റിലീസ് ചെയ്യും . വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. പി.ആർ. ഒ – ശബരി


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button