LATEST

“ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ, എന്നിട്ടും”; പ്രതികരിച്ച് സീമ ജി നായർ

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ചതിന്റെ പേരിൽ നടി സീമ ജി നായർക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനമുയർന്നിരുന്നു. രാഹുലിനെതിരെ അതിജീവിത പരാതി നൽകിയതിന് ശേഷം കമന്റ് ഓഫ് ചെയ്‌‌‌തിട്ടാണ് സീമ ജി നായർ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടത്.


ആളുകൾക്ക് കമന്റ് ചെയ്യാനുള്ള ഓപ്ഷൻ എന്തുകൊണ്ടാണ് ഓഫ് ചെയ്‌തതെന്നതിനെക്കുറിച്ച് പ്രതികരണവുമായെത്തിയിരിക്കുകയാണ് നടിയിപ്പോൾ. ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല താനെന്നും അതുകൊണ്ട് നിങ്ങളുടെ ചീത്തവിളി തീർക്കാനുള്ള ഉപകരണം ആയി തന്നെ കാണേണ്ടെന്നും അവർ ഫേസ്‌ബുക്കിൽ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ശുഭദിനം എന്റെ പ്രിയപെട്ടവരോട്, എന്നെ എന്നെ സ്നേഹിക്കുന്നവരോട്, നിങ്ങൾക്ക് കമന്റ് ഇടാൻ പറ്റുന്നില്ലായെന്നറിയാം, അതുകൊണ്ട് നിങ്ങൾ ക്ഷമിക്കുക (എന്നെ തെറി വിളിക്കാൻ പേപിടിച്ചവരെപ്പോലെ ഓടി നടക്കുകയാണ്, ചില നേതാക്കളും, അവർ തീ കൊളുത്തി വിടുന്ന അണികളും, പ്രൊഫൈൽ, പേജ്, മെസഞ്ചർ, ഇൻസ്റ്റാ അങ്ങിനെ എവിടെയൊക്കെ വന്നു തെറി വിളിക്കാമോ, അത്രയും തെറികൾ, തെറികൾ എന്ന് പോലും പറയാൻ പറ്റാത്തവ, അവർക്ക് ഞാൻ കമന്റ് ബോക്സ് ഓഫ് ചെയ്തതുകാരണം നാവിന്റെയും, കയ്യുടെയും കഴക്കൽ മാറുന്നില്ലായെന്നു, ഇവിടുത്തെ ചീഞ്ഞ രാഷ്ട്രീയ കളികളിൽ പെട്ടവൾ അല്ല ഞാൻ, എന്നിട്ടും. അതുകൊണ്ടു നിങ്ങളുടെ കഴക്കൽ തീർക്കാനുള്ള ഉപകരണം ആയി എന്നെ കാണണ്ട, ഞാൻ കമന്റ് ബോക്സ് പൂട്ടി എവിടെയും പോയില്ല, എന്റെ ജോലികളുമായി ഈ കേരളത്തിൽ തന്നെയുണ്ട്).


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button